തുലാവർഷം; പോത്തുണ്ടി ഡാം പുഴയിലേക്കു തുറന്നു
1466155
Sunday, November 3, 2024 6:43 AM IST
നെന്മാറ: തുലാമഴ ശക്തമായതോടെ പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു. രണ്ടു ദിവസമായി മേഖലയിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാമിലെ അധിക ജലം പുഴയിലേക്ക് തുറന്നത്.
55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 54. 23 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പുഴയിലേക്ക് രണ്ട് സെന്റീമീറ്റർ വെള്ളം തുറന്നുവിട്ട് ജലം ക്രമീകരണം നടത്തിയത്. നിലവിൽ പോത്തുണ്ടി ഡാം ജലനിരപ്പ് റെഡ് അലർട്ടിലാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.