ചി​റ്റൂ​ർ: കു​മാ​ര​നാ​യ​ക ശ്രീസു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം സ്ക​ന്ദ​ഷ​ഷ്ടി ശൂ​ര​സംഹാ​ര​മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഇ​ന്ന​ലെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ കൊ​ടി​യേ​റ്റം ന​ട​ന്നു. പു​ല​ർ​ച്ചെ ഗ​ണ​പ​തിഹോ​മം , തു​ട​ർ​ന്ന് മൂ​ല​സ്ഥാ​ന​ത്ത് നി​ന്ന് വേ​ൽ​കൊ​ണ്ടു​വ​ര​ലും ദീ​പാ​രാ​ധ​ന​യും ന​ട​ന്നു. എ​ല്ലാ ദി​വ​സ​വും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഭ​ജ​ന ഉ​ണ്ടാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച രാവിലെ ഏഴിന് ​ഗ​ജ​വീ​ര അ​ക​മ്പ​ടി​യി​ൽ ചി​റ്റൂ​ർ ശോ​ക​നാ​ശി​നി പു​ഴ​യി​ൽനി​ന്നും തി​രു​മ​ഞ്ജ​നം കൊ​ണ്ടുവ​ന്ന് അ​ഭി​ഷേ​കപൂ​ജ, തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന.

ഉ​ച്ച​ക്ക് ര​ണ്ടി​ന് ശൂര​സം​ഹാ​ര​ച​ട​ങ്ങി​ന് തു​ട​ക്കം. രാ​ത്രി 9 ന് ​ശോ​ക​നാ​ശി​നി​യി​ൽ സ്വാ​മി നീ​രാ​ട​ലും ക്ഷേ​ത്ര​ത്തിൽ ദീ​പാ​രാ​ധ​ന​യും വെ​ള​ളി​യാ​ഴ്ച രാവിലെ 11 ന് ​സ്വാ​മി​തി​രുക​ല്യാ​ണം, തു​ട​ർ​ന്ന് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം ഏഴിന് ​നാ​ദ​സ്വ​ര കച്ചേ​രി അ​ക​മ്പ​ടി​യി​ൽ പു​ഷ്പ​ര​ഥം എ​ഴു​ന്നെ​ള്ളി​പ്പോ​ടെ ഏ​ഴുദി​വ​സം നീ​ണ്ട ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും.