184 പോളിംഗ് ബൂത്തുകൾ
1466168
Sunday, November 3, 2024 6:43 AM IST
പാലക്കാട്: നിയമസഭാമണ്ഡലത്തിൽ നാലു അധിക ബൂത്തുകൾ അടക്കംആകെ 184 പോളിംഗ് ബൂത്തുകളാണ് ഉപതെരഞ്ഞെടുപ്പിന് സജ്ജമാവുന്നത്. 1500ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകൾ ഏർപ്പെടുത്തുക. വനിതാ ഉദ്യോഗസ്ഥർമാത്രം നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും അംഗപരിമിതർ നിയന്ത്രിക്കുന്ന ഒരു പോളിംഗ് ബൂത്തും മണ്ഡലത്തിൽ ഉണ്ടാവും.
ഗവ. ലോവർപ്രൈമറി സ്കൂൾ കുന്നത്തൂർമേട് വടക്കുവശത്തെ മുറി, പൂളകാട് അങ്കണവാടി, ബിഇഎസ് ഭാരതിതീർഥ വിദ്യാലയം കല്ലേക്കാട് കിഴക്കുവശം , സെൻട്രൽ ജൂനിയർബേസിക് സ്കൂൾ കിണാശേരികിഴക്ക് വശത്തെ മുറി എന്നിവിടങ്ങളിലാണ് ഓക്സിലറി ബൂത്തുകൾ പ്രവർത്തിക്കുക. സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാവോട്ടെടുപ്പ് കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും.
മണ്ഡലത്തിൽ മൂന്ന് ഇടങ്ങളിലായി ആകെ ഏഴു വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. പള്ളിപ്പുറം യൂണിയൻ ബേസിക് യുപി സ്കൂൾ, കർണ്ണകയമ്മൻ എച്ച്എസ് മൂത്താൻതറ, തണ്ണീർപന്തൽ എഎംഎസ്ബി സ്കൂൾ എന്നിവയാണ് പ്രശ്നബൂത്തുകൾ.