കോ​യ​മ്പ​ത്തൂ​ർ: വ്യാ​ഴാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ സോ​മ​യം​പാ​ള​യം കു​ള​ത്തി​ന്‍റെ ബ​ണ്ട് പൊ​ട്ടി വെ​ള്ളം ചോ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ട്ടി​യ ഭാ​ഗ​ത്ത് മ​ണ​ൽ​ചാ​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി.

സോ​മ​യം​പാ​ള​യം, ന​വ​വൂ​ർ, ക​സ്തൂ​രി​നാ​സി​ക​ൻ​പാ​ള​യം, ക​ള​പ്പ​ന​ച്ചി​ക്ക​ൻ​പാ​ള​യം പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സാ​ണ് ഏ​ഴേ​ക്ക​ർ കു​ളം. അ​ടു​ത്തി​ടെ പെ​യ്ത മ​ഴ​യി​ൽ കു​ളം പൂ​ർ​ണ​തോ​തി​ൽ നി​റ​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി കു​ള​ത്തി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് ബ​ണ്ട് പൊ​ട്ടി​യ​ത്. ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​ക​ർ​ന്ന സ്ഥ​ല​ത്ത് മ​ണ​ൽ​ചാ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും കൂ​ടു​ത​ൽ ചോ​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ക​യും ചെ​യ്തു.