മ​ല​മ്പു​ഴ: ഹൃ​ദ​യ​പ​ര​മാ​യ കൂ​ട്ടാ​യ്മ​യു​ള്ളി​ട​ത്താ​ണ് ക​ർ​ത്താ​വി​ന്‍റെ സ​ജീ​വസാ​ന്നി​ധ്യ​മു​ണ്ടാ​വു​ക​യെ​ന്നു അ​ന്പ​തു​പേ​രു​ണ്ടാ​യി​രി​ക്കേ അ​ന്പ​തു​ത​ര​മാ​യി ഭി​ന്നി​ച്ചു​നി​ന്നാ​ൽ അ​വി​ടെ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നി​റ​വും ക​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കി​ല്ലെ​ന്നും പാ​ല​ക്കാ​ട് രൂ​പ​ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ.

മ​ല​മ്പു​ഴ സെ​ന്‍റ് ജൂ​ഡ്സ്‌ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കസ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ബി​ഷ​പ്. ഒ​രു​ ച​ര​ടി​ൽകോ​ർ​ത്ത മു​ത്തു​മ​ണികൾപോ​ലെ നി​ന്നാ​ൽ അ​വി​ടെ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ നി​റ​വു​ണ്ടാ​കും.

മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും വേ​ണം. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളോ​ടു​ള്ള ക​ട​മ​ക​ൾ നി​റ​വേ​റ്റു​ക​യും വേ​ണം. അ​ങ്ങനെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ ദൈ​വ​സാ​ന്നി​ധ്യം നി​റ​യു​മെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ബി​ഷ​പ്പി നെ വി​കാ​രി ഫാ. ​ആ​ൻ​സ​ൻ മേ​ച്ചേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു​ രാ​ജ​കു​ലം, ടോ​മി പൊ​ന്ന​ത്ത് എ​ന്നി​വ​ർ​ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബി​ഷപ്പിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ വി​കാ​രി ഫാ. ​ആ​ൻ​സ​ൻ മേ​ച്ചേ​രി, നെ​ഹ​മി​യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് ഐ​പ്പ​ൻ​പ​റ​മ്പി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

ദി​വ്യ​ബ​ലി​ക്കുശേ​ഷം സെ​മി​ത്തേ​രി​യി​ൽ മ​രി​ച്ച​വ​ർ​ക്കുവേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ന്നു.