ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് വാ​ന​ര​ശ​ല്യം രൂ​ക്ഷം. ദി​നം​പ്ര​തി വാ​ന​ര​ന്മാ​രു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ന​ര​ന്മാ​ർ കൂ​ട്ട​മാ​യി ജ​ന​ജീ​വി​ത​ത്തെ ഭ​യ​പ്പെ​ടു​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഓ​രോ ദി​വ​സ​വും വാ​ന​ര​ന്മാ​രു​ടെ എ​ണ്ണം പെ​രു​കു​ന്നു​മു​ണ്ട്. വ​രോ​ട്, അ​ത്താ​ണി, വാ​ണി​വി​ലാ​സി​നി, വീ​ട്ടാം​പാ​റ, മു​രു​ക്കും​പ​റ്റ, പാ​ലാ​ട്ട് റോ​ഡ്, റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​രം, പ​ന​മ​ണ്ണ, വ​ട്ട​നാ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വാ​ന​ര​പ്പട​യു​ടെ ആ​ക്ര​മ​ണം കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്.

വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക, ഇ​ല​ക്ട്രി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​ക്കു​ക, ഓ​ട്പൊ​ളി​ച്ച് വ​ലി​ച്ചി​ടു​ക, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക, കൃ​ഷി ന​ശി​പ്പി​ക്കു​ക, തെ​ങ്ങു​ക​ളി​ലെ തേ​ങ്ങ വ​ലി​ച്ചി​ടു​ക, കോ​ഴി​ക​ളെ ക​ഴു​ത്ത്ഞെ​രി​ച്ച് കൊ​ല്ലു​ക തു​ട​ങ്ങി​യ വി​നോ​ദപ​രി​പാ​ടി​ക​ളാ​ണ് വാ​ന​ര​ന്മാ​രു​ടെ ക​യ്യി​ലു​ള്ള​ത്. വാ​ന​ര​ന്മാ​രു​ടെ സം​ഘം കു​ട്ടി​ക​ളെ അ​ക്ര​മി​ക്കു​മോ എ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ പേ​ടി. വാ​ന​ര​ന്മാ​ർ ത​മ്മി​ലും അ​ടി​പി​ടി ന​ട​ക്കാ​റു​ണ്ട്. വ​ലി​യ ശ​ബ്ദ​ത്തി​ൽ ക​ല​പി​ല​കൂ​ട്ടി വീ​ട്ടി​ലു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും വാ​ന​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​യാ​ണ്.

വാ​ന​ര​സം​ഘ​ത്തി​ൽ നാ​ൽ​പ്പ​തി​ല​ധി​കം അം​ഗ​ങ്ങ​ളു​ണ്ട്. പ​ക​ലും രാ​ത്രി​യും ഭേ​ദ​മി​ല്ലാ​തെ നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ വാ​ന​രസം​ഘ​ത്തെ കാ​ണു​ന്നു​ണ്ട്.​ വാ​ന​ര​ശ​ല്യ​ത്തെ​കു​റി​ച്ച് വ​നം​വ​കു​പ്പി​ൽ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​ര​മൊ​ന്നും ഇ​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ആ​ൾ​താ​മ​സ​മി​ല്ലാ​തെ കാ​ടു​മൂ​ടി​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് വാ​ന​ര​സം​ഘ​ത്തി​ന്‍റെ താ​വ​ളം. വാ​ന​ര​ശ​ല്യ​ത്തോ​ടൊ​പ്പം പ​ന്നി​ശ​ല്യ​വും വ​ർ​ധി​ച്ച​താ​യും പ​രാ​തി ഏ​റെ​യാ​ണ്.

കാ​ട്മൂ​ടി കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ലം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ വൃ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​യും വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.