സ്നേഹഗിരി പള്ളിയിൽ തിരുനാൾ
1491748
Thursday, January 2, 2025 1:14 AM IST
മാള: സ്നേഹഗിരി തിരുഹൃദയ പള്ളിയിൽ തിരുഹൃദത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്തതിരുനാളിനു കൊടിയേറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടിയേറ്റം നിർവഹിച്ചു. ഇന്നു രാതി 7.30 ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ. നാളെ നാടകം.
നാലിന് അമ്പുതിരുനാൾ ദിനത്തിൽ രാവിലെ മുതൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, രാത്രി ഏഴിന് യൂണിറ്റുകളിൽ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങൾ വലിയപറമ്പ് കപ്പേളയിൽ നിന്നും ആരംഭിച്ച് 8.40 ന് പള്ളിയിൽ സമാപിക്കും. തുടർന്ന് മെഗാ ശിങ്കാരിമേളം.
അഞ്ചിനു തിരുനാൾ ദിനത്തിൽ ഡോ. പോൾ പൂവത്തിങ്കലിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, ഉച്ചതിരിഞ്ഞ് നാലിനുള്ള ദിവ്യബലിക്കുശേഷം ഭക്തി നിർഭരമായ പ്രദക്ഷിണം, രാത്രി 7.30 ന് മ്യൂസിക്കൽ റോക്ക് ലൈവ് ബാൻഡ്. ആറിന് രാവിലെ 6.30 ന് പരേതർക്കുവേണ്ടിയുള്ള ബലിയർപ്പണം സെമിത്തേരിയിൽ.