ഇ​രി​ങ്ങാ​ല​ക്കു​ട: ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ 20-ാം വ​ര്‍​ഷ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​സി​ഡ​ന്‍റ് ഡി​ബി​ന്‍ അ​മ്പു​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി, ഠാ​ണാ ജു​മ​മ​സ്ജി​ദ് ഇ​മാം ക​ബി​ര്‍ മൗ​ല​വി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ വി​പി​ന്‍ പാ​റേ​മ​ക്കാ​ട്ടി​ല്‍, സെ​ക്ര​ട്ട​റി ഷി​ജു ക​ണ്ടം​കു​ള​ത്തി, ട്ര​ഷ​റ​ര്‍ സോ​ണി സേ​വ്യ​ര്‍, നി​ഷി​ന നി​സാ​ര്‍, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​യോ പോ​ള്‍, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, അ​ഡ്വ. ഹോ​ബി ജോ​ളി, സീ​മ ഡി​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജൂ​ണി​യ​ര്‍ ചേ​മ്പ​ര്‍ ഇന്‍റര്‍നാ​ഷ്ണ​ലി​ന്‍റെ 2024 വ​ര്‍​ഷ​ത്തെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെന്‍റ്് അ​വാ​ര്‍​ഡ് റാ​ഫേ​ല്‍ പ്രോ​പ്പ​ര്‍​ട്ടീ​സ് ഉ​ട​മ റാ​ഫേ​ല്‍ പൊ​ഴ​ലി​പ​റ​മ്പ​ലി​നും, ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ജെ.​പി. ട്രേ​ഡി​ങ്ങ് ക​മ്പ​നി ഉ​ട​മ ബി​നോ​യ് സെ​ബാ​സ്റ്റ്യ​നും, ഫി​ലാ​ന്‍ ട്രോ​ഫി​സ്റ്റ് അ​വാ​ര്‍​ഡ് വി​പി​ന്‍ പാ​റേ​മ​ക്കാ​ട്ടി​ലി​നും, ജെ​സി​ഐ ഫാ​മി​ലി ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് നി​സാ​ര്‍ അ​ഷ​റ​ഫ് നി​ഷി​ന നി​സാ​ര്‍ ദ​മ്പ​തി​ക​ള്‍​ക്കും ന​ല്‍​കി. എ​കെ​പി​എ ഫോ​ട്ടോ​ഗ്രാ​ഫി സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സാന്‍റോ വി​സ്മ​യ, ബ്രാ​ന്‍​ഡ് കീ ​എം​ഡി അ​ഞ്ജു​മോ​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.

തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഡോ. ​ന​വ​നീ​ത് ശ​ര്‍​മ്മ ഐ​പി​എ​സ് പ​താ​ക ഉ​യ​ര്‍​ത്തി. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ളൂ​ര്‍ സ്വ​ദേ​ശി​ക്ക് ന​ല്‍​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലേ​ക്ക് 20 ആ​ധു​നീ​ക വീ​ല്‍​ചെ​യ​റു​ക​ള്‍ ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ലേ​ക്ക് നാ​ല് ക​മ്പ്യൂ​ട്ട​റു​ക​ള്‍ ന​ല്‍​കി. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഡാ​ന്‍​സ് മ​ത്സ​ര​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ത​ര​ണ​ന​ല്ലൂ​ര്‍ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.