തൃ​ശൂ​ർ: ജി​ല്ല​യി​ൽ 138 എ​ൻ​ഐ ആ​ക്ട് കേ​സു​ക​ൾ ട്ര​യ​ൽ ചെ​യ്യാ​നാ​യി അ​യ്യ​ന്തോ​ൾ, കു​ന്നം​കു​ളം, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ശി​പാ​ർ​ശ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും തൃ​പ്ര​യാ​ർ, പു​തു​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ വേ​ഗ​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ്യ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​മി​നി നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​വി. ഗോ​പാ​ല​ക്യ​ഷ​ണ​ൻ, അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​ധീ​ര​ൻ, മ​നു പു​രു​ഷോ​ത്ത​മ​ൻ, മു​ഹ​മ്മ​ദ് അ​ർ​ഷ​ദ്, കെ.​ജി. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്ക​ൽ, ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്ക് അ​നു​മോ​ദ​നം, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പു​തി​യ സ്റ്റി​ക്ക​ർ, ഡ​യ​റി, ക​ല​ണ്ട​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ക​ലാ​പ​രി​പാ​ടി​ക​ൾ, കോ​മ​ഡി ഫാ​മി​ലി ഷോ ​എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.