ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ദ​സ്പ​ര്‍​ശ​മേ​റ്റ മ​ണ്ണാ​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ നീ​ഡ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 17 ന് ​അ​നു​സ്മ​ര​ണ​പ​ദ​യാ​ത്ര​യും ഗാ​ന്ധി​സ്മൃ​തി​സം​ഗ​മ​വും ന​ട​ക്കും.

1934 ജ​നു​വ​രി 17 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഗാ​ന്ധി​ജി എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത ചെ​ളി​യാം​പാ​ടം സ​മ്മേ​ള​ന​സ്ഥ​ല​ത്തു​നി​ന്നും ഗാ​ന്ധി​ജി വി​ശ്ര​മി​ച്ച പ​ഴ​യ തി​രു​വി​താം​കൂ​ര്‍ സ​ത്ര​മാ​യ ഇ​പ്പോ​ഴ​ത്തെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ലേ​ക്ക് അ​നു​സ്മ​ര​ണ​പ​ദ​യാ​ത്ര​യും തു​ട​ര്‍​ന്ന് ഗാ​ന്ധി​ജി​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും ഗാ​ന്ധി​സ്മൃ​തി​സം​ഗ​മ​വും ന​ട​ക്കും.

പ്ര​മു​ഖ ഗാ​ന്ധി​യ​ന്‍ ഡോ. ​പി.​വി. കൃ​ഷ്ണ​ന്‍​നാ​യ​ര്‍ സ​ന്ദേ​ശം ന​ല്‍​കും. നീ​ഡ്‌​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ആ​ര്‍. ജ​യ​റാം, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി ഗു​ലാം മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ബോ​ബി ജോ​സ്, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി. ദേ​വ​ദാ​സ്, ട്ര​ഷ​റ​ര്‍ ആ​ശാ​ല​ത എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പങ്കെടുത്തു.