ദേവാലയങ്ങളില് തിരുനാൾ
1492063
Friday, January 3, 2025 1:45 AM IST
മച്ചാട് പള്ളി
വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി മച്ചാട് പള്ളി സംയുക്തതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുനാൾ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന്റെ കൊടിയേറ്റം ഇന്നു വൈകീട്ട് 5.30ന് നടക്കും. ഫൊറോന വികാരി ഫാ. വർഗീസ് തരകൻ മുഖ്യകാർമികനാകും. തുടർന്നുള്ള ദിവസങ്ങളിൽ നവനാൾ തിരുക്കർമങ്ങളുണ്ടാവും. ഒമ്പതിനു വൈകീട്ട് ഏഴിന് ഇടവകദിനാഘോഷം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യും. സ്നേഹവിരുന്നുമുണ്ടാകും. 10, 11 തീയതികളിൽ രാവിലെ മുതൽ അമ്പ്, വള, ലില്ലി വീടുകളിലേക്ക് എഴുന്നള്ളിക്കും,
10നു വൈകീട്ട് 6.45ന് ദീപാലങ്കാരം സ്വിച്ച്ഓൺ വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസ് നിർവഹിക്കും. 11ന് രാവിലെ 6.15ന് കൂടുതുറക്കൽശുശ്രുഷ. റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ കാർമികനാകും.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 6.15നും വൈകീട്ട് നാലിനും വിശുദ്ധ കുർബാന, രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാന. ഫാ. ജോഷി കണ്ണമ്പുഴ കാർമികനാകും. വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, വർണമഴ, തിരുമുറ്റമേളം നടക്കും. 13ന് മരിച്ചവരുടെ ഓർമ ആചരണം. വൈകീട്ട് 6.30ന് കൊച്ചിൻ നവദർശൻ അവതരിപ്പിക്കുന്ന സാന്റോ മെഗാ ഷോ 2കെ25. പത്രസമ്മേളനത്തിൽ വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, സേവ്യർ പാണേങ്ങാടൻ, വിൻസെന്റ് വട്ടുകുളംപറമ്പിൽ, ജോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
പൂമല പള്ളി
വടക്കാഞ്ചേരി: പൂമല ചെറുപുഷ്പം ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ ആറുവരെ ആഘോഷിക്കും. ദീപാലങ്കാരം സ്വിച്ച്ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.
വികാരി ഫാ. സിന്റോ തൊറയൻ, കൈക്കാരൻമാരായ ഇമ്മാനുവേൽ മാപ്പിളപ്പറമ്പിൽ, ജോസഫ് പൈകക്കുടിയിൽ, സിബി വള്ളോംതറ, ജാക്സൻ പല്ലിശേരി, ജനറൽ കൺവീനർ അജീഷ് പുളിയൻമാക്കൽ, പബ്ലിസിറ്റി കൺവീനർ ഔസേഫ് പാലയൂർ തുടങ്ങിയവർ പങ്കെടുത്തു.
കാരമുക്ക് പള്ളി
കാഞ്ഞാണി: കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ സംയുക്ത തിരുനാൾ ഇന്നുമുതൽ ആറുവരെ ആഘോഷിക്കുമെന്ന് ജനറൽ കൺവീനർ ഷോജൻ ചുങ്കത്ത്, കൈക്കാരൻമാരായ ജീജോ കൊമ്പൻ, ടി.ബി. ബൈജു, പബ്ലിസിറ്റി കൺവീനർ ബെന്നി കൈതാരത്ത്, സി.ജെ. ഔസേപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിനോടനുബന്ധിച്ച് മൂന്നുലക്ഷം രൂപയുടെ കാരുണ്യപ്രവർത്തനങ്ങൾ നടത്തും. പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സഹായവും വിദ്യാർഥികൾക്കു വിദ്യാഭ്യാസ എൻഡോവ്മെന്റും ചികിത്സാസഹായവും നൽകും. തിരുനാളിന്റെ ഭാഗമായി ഇന്നു വൈകീട്ട് 5.30ന് ലദീഞ്ഞ്, നൊവേന, പാട്ടുകുർബാന. രാത്രി ഏഴിനു ദീപാലങ്കാര സ്വിച്ച്ഓൺ ദേവാലയ ശുശ്രൂഷി സി.ആർ. ജോസ് നിർവഹിക്കും.
നാളെ രാവിലെ 6.15നു പ്രസുദേന്തിവാഴ്ച, യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 9.40ന് വിവിധ യൂണിറ്റുകളിൽനിന്നുള്ള അമ്പുവരവ്, രാത്രി 11ന് വർണമഴ. തിരുനാൾദിനമായ അഞ്ചിനു രാവിലെ 10.30ന് ആഘോഷമായ പാട്ടുകുർബാന, വൈകീട്ട് 4.30ന് പ്രദക്ഷിണം, സമാപനദിനമായ ആറിനു രാവിലെ 6.30ന് മരിച്ചവർക്കായുള്ള കുർബാന, രാത്രി ഏഴിന് നാടകം എന്നിവയാണ് പരിപാടികൾ.