സേവിയൂർ
പ​ള്ളി​

മാ​ള: കൊ​മ്പ​ത്തു​ക​ട​വ് സേ​വി​യൂ​ർ​ സെന്‍റ്് ഫ്രാ​ൻ​സി​സ് സേ​വ്യേ ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെയും തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്നു ന​ട​ക്കും. ഇ​ന്നു വൈ​കി​ട്ട് 5.30ന് ​ഫാ. ഫെ​ബി​ൻ കൊ​ടി​യ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. വൈ​കീട്ട് ഏ​ഴി​ന് നാ​ട​കം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് ആ​റി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. രാ​ത്രി എ​ട്ടി​ന് അ​മ്പ് പ്ര​ദ​ക്ഷിണ​ങ്ങ​ൾ തി​രി​കെ പ​ള്ളി​യി​ലേ​ക്ക്.

തി​രു​നാ​ൾദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് തി​രു​നാ​ൾകു​ർ​ബാ​ന. വൈകീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെതു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി 7. 30ന് ​മെ​ഗാ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ. ആ​റി​നു രാ​വി​ലെ 6.30ന് ​പ​രേ​ത​ർ​ക്കു​ള്ള അ​നു​സ്മ​ര​ണബ​ലി, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്.

തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ഫെ​ബി​ൻ കൊ​ടി​യ​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ കൊ​ച്ച​പ്പ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, ജോ​ണി പ്ലാ​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ൽ​ബ​ർ​ട്ട് മേ​യ്ക്കാ​ട്ടു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

പൊ​യ്യ പ​ള്ളി​

പൊ​യ്യ: സെ​ന്‍റ് അ​പ്രേം പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​പ്രേ​മി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളി​നു കൊ​ടി​ക​യ​റി.

സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ കൊ​ടി​ക​യ​റ്റ​ക​ർ​മം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ലി​ന്‍റോ പ​നം​കു​ളം, ഇ​ട​വ​ക​വൈ​ദി​ക​രാ​യ ഫാ. ​പോ​ൾ മാ​ഞ്ഞൂ​രാ​ൻ, ഫാ. ​തോ​മ​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.