ഗു​രു​വാ​യൂ​ർ: ദൃ​ശ്യ ഗു​രു​വാ​യൂ​രി​ന്‍റെ ജീ​വ​നം മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പി​ന്ന​ണിഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന് ഭാ​വ​ഗീ​തി പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. നാളെ വൈകീട്ട് 4.30ന് ​ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ ഗാ​ന​ര​ച​യി​താ​വും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ജ​യ​കു​മാ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. സം​വി​ധാ​യ​ക​ൻ ക​മ​ൽ, സം​ഗീ​ത നിരൂ​പ​ക​ൻ ര​വി മേ​നോ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി എ​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും അ​റ​ങ്ങേ​റും.

ദൃ​ശ്യ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​വി​ന്ദ​ദാ​സ്, സെ​ക്ര​ട്ട​റി ആ​ർ. ര​വി​കു​മാ​ർ, പി. ​ശ്യാം​കു​മാ​ർ, വി.​പി. ആ​ന​ന്ദ​ൻ, അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.