മ​ണ്ണു​ത്തി: കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും ശ​ബ​രി​മ​ല​യ്ക്കു കാ​ൽ​ന​ട​യാ​യി പോ​വു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്കു ബൈ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ കൗ​ണ്ടം​പാ​ള​യം സ്വ​ദേ​ശി ശ്രീ​നാ​ഥ്(30) ആ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ ശ്രീ​നാ​ഥ് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​ർ തൊ​ടി​യ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​ണ് ശ്രീ​നാ​ഥ്. ദേ​ശീ​യ​പാ​ത വ​ട്ട​ക്ക​ല്ല് സ​ർ​വീ​സ് റോ​ഡി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബൈ​ക്കും ബൈ​ക്ക് യാ​ത്രി​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണ്ണു​ത്തി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.