കാ​ഞ്ഞി​ര​പ്പ​ള്ളി: ഭൂ​മി ത​രം​മാ​റ്റം അ​ദാ​ല​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലാ​ണ് തരം​മാ​റ്റം അ​ദാ​ല​ത്ത് ന​ട​ന്ന​ത്. കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം 25 സെ​ന്‍റി​ൽ താ​ഴെ വി​സ്തീ​ർ​ണം വ​രു​ന്ന ഭൂ​മി ത​രം​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യാ​ണ് താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ത​രം​മാ​റ്റ അ​ദാ​ല​ത്താ​യി​രു​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ അ​ദാ​ല​ത്ത് ഉദ്ഘാ​ട​നം ചെ​യ്തു.

എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ഷാ ബി​ന്ദു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, ഡെപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, കൃ​ഷി ഓഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

12 അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണ​ന​യ്ക്കാ​യി എ​ത്തി​യ​ത്. ഇ​തി​ൽ ഒ​ന്പ​ത് അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി. മൂ​ന്ന് അ​പേ​ക്ഷ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ന​വം​ബ​ർ 15 വ​രെ​യാ​ണ് താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.