എ​രു​മേ​ലി: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം 16ന് ​ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ശു​ചി​ത്വം, മാ​ലി​ന്യസം​സ്ക​ര​ണം, വി​ല ഏ​കീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ഇ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​ആ​ദ്യ യോ​ഗം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലും വൈ​കു​ന്നേ​രം നാലി​ന് സ​ബ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​മാ​ണ് യോ​ഗ​ങ്ങ​ൾ ചേ​രുക.

മാ​ലി​ന്യ​സം​സ്ക​ര​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മു​ഖേ​നെ എ​രു​മേ​ലി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യി​ടെ ജി​ല്ലാ ക​ള​ക്ട​ർ കോ​ട്ട​യ​ത്ത്‌ വി​ളി​ച്ചു​ചേ​ർ​ത്ത മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​യാ​യാ​ണ് ഇ​ന്ന് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രു​ന്ന​ത്.

സീ​സ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​നാ​യി എ​രു​മേ​ലി ടൗ​ണി​ന് സ​മീ​പ​ത്തെ ഹൗ​സിം​ഗ് ബോ​ർ​ഡ് വ​ക സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി​യി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഇന്ന് വൈ​കു​ന്നേ​രം സ​ബ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

പേ​ട്ട​തു​ള്ള​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ളി​ൽ നി​ർ​മി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഏ​കീ​ക​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് റ​വ​ന്യു​വ​കു​പ്പ് അ​റി​യി​ച്ചു.