ഇന്ദിരാ ഗാന്ധി നവയുഗ ഭാരത ശില്പി: തിരുവഞ്ചൂര്‍
1465636
Friday, November 1, 2024 6:13 AM IST
കോട്ടയം: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിനിര്‍ത്തി ഇന്ദിരാ ഗാന്ധിയെന്ന ഭരണകര്‍ത്താവ് നല്കിയ സോഷ്യലിസ്റ്റ് ആശയങ്ങളും ശാസ്ത്ര-സാങ്കേതിക രംഗത്ത് അവര്‍ നടത്തിയ മുന്നേറ്റവും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് എടുത്ത വിപ്ലവകരമായ തീരുമാനങ്ങളുമാണ് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നില്ക്കാനിടയാക്കിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിസിസി ഓഡിറ്റോറിയത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഉമ്മന്‍ചാണ്ടി ജന്മദിന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ്പ്രസിഡന്റ് മോഹന്‍ കെ. നായര്‍ അധ്യക്ഷത വഹിച്ചു. കുര്യന് ജോയി, പി.എ. സലീം, കുഞ്ഞ് ഇല്ലംപള്ളി, സുധാ കുര്യന്, ജെജി പാലയ്ക്കലോടി, സണ്ണി കാഞ്ഞിരം, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ചിന്റു കുര്യന് ജോയി, യൂജിന്‍ തോമസ്, എന്‍. ജയന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.