കോ​ട്ട​യം: പ​ള്ളം കെ​എ​സ്ഇ​ബി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ബു​ള്ള​റ്റ് മ​തി​ലി​ല്‍ ഇ​ടി​ച്ചു ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യ്ക്ക് ദാ​രു​ണാ​ന്ത്യം.

തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ പു​തി​യ​കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​നു​സ​മീ​പം ഹ​സ​ന്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​സ്‌​ല​മാ​ണ് (52) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളം കെ​എ​സ്ഇ​ബി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ചി​ങ്ങ​വ​നം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം​വി​ട്ടു മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​സ്‌​ലം റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു വീ​ണു ത​ത്ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.