മ​റ്റ​ക്ക​ര: മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന കൊ​ഴു​വ​നാ​ല്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മറ്റക്കര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ള്‍ 182 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 167 പോ​യി​ന്‍റോ​ടെ മ​റ്റ​ക്ക​ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 156 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ല്‍ 78 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് ഗ​വ. യു​പി സ്‌​കൂ​ളും മ​റ്റ​ക്ക​ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ങ്കി​ട്ടു. 72 പോ​യി​ന്‍റോ​ടെ കാ​ഞ്ഞി​ര​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 70 പോ​യി​ന്‍റോ​ടെ ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റോ​ടെ മ​റ്റ​ക്ക​ര സെ​ന്‍റ് ആ​ന്‍റണീ​സ് എ​ല്‍​പി​എ​സും ആ​നി​ക്കാ​ട് ഗവ. യു​പി സ്‌​കൂ​ളും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ങ്കി​ട്ടു. 63 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് ഗ​വ. എ​ല്‍ പി ​സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 55 പോ​യി​ന്‍റോ​ടെ കാ​ഞ്ഞി​ര​മ​റ്റം എല്‍​എ​ഫ് എ​ല്‍​പി​എ​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 139 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 81 പോ​യി​ന്‍റോ​ടെ മ​റ്റ​ക്ക​ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാം​സ്ഥാ​ന​വും 67 പോ​യി​ന്‍റോ​ടെ കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മി​ക​ച്ച ഗ​വ. സ്‌​കൂ​ളി​നു​ള്ള ട്രോ​ഫി ആ​നി​ക്കാ​ട് ഗ​വ. യുപി സ്‌​കൂ​ള്‍ നേ​ടി.

യു​പി വി​ഭാ​ഗം സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 82 പോ​യി​ന്‍റോ​ടെ ഇ​ള​മ്പ​ള്ളി ഗ​വ. യു​പി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 73 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 64 പോ​യി​ന്‍റോ​ടെ ആ​നി​ക്കാ​ട് ഗ​വ. യു​പി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​നം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞാ​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍​ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.