പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റിന് അന്യാധീനപ്പെട്ട 300 ഏക്കര്‍ ഭൂമി തിരികെ പിടിച്ചു
1465611
Friday, November 1, 2024 5:43 AM IST
പാലാ: പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റിന്റെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവില്‍ ക്ഷേത്രംവക വസ്തുവില്‍ അന്യാധീനപ്പെട്ട 300 ഏക്കര്‍ സ്ഥലത്തിന് ആദ്യമായി കരമടച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കൂട്ടിക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പരില്‍ 76,77,78,79 ല്‍ ഉള്‍പ്പെട്ട സ്ഥലമാണ് ദേവസ്വം കരം അടച്ചത്.
പൂവരണി ദേവസ്വത്തിന് വാഗമണ്‍, ഏന്തയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലായി പൂഞ്ഞാര്‍ രാജവംശത്തില്നിന്നു ലഭിച്ച ആയിരക്കണക്കിന് ഭൂമി വ്യാപിച്ചു കിടക്കുന്നുണ്ടെന്നും ഇതും തിരികെ ലഭിക്കുന്നതിന് നിയമപോരാട്ടം നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ഭരണസമിതി ട്രസ്റ്റ് പ്രസിഡന്റ് എന്‍.എസ്. സുനില്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. ശങ്കരന് നമ്പൂതിരി, സെക്രട്ടറി സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് ഗിരീഷ് പുറക്കാട്ട്, ഭരണസമിതിയംഗം മുരളീധരന് കുരുവിക്കൂട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.