കുറിച്ചി സർക്കാർ ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണം
1465448
Thursday, October 31, 2024 7:38 AM IST
കുറിച്ചി: സചിവോത്തമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രി പടിക്കല്‍നിന്നും വില്ലേജ് ഓഫീസിലേക്കു മാര്‍ച്ച് നടത്തി.
വില്ലേജ് ഓഫീസ് പടിക്കല്‍ സംരക്ഷണ സമിതി ചെയര്മാന് ഡോ. ബിനു സചിവോത്തമപുരത്തിന്റെ അധ്യക്ഷതയില്‍ കഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു.
വി.ജെ. ലാലി, കുറിച്ചി സദന്, മിനി കെ. ഫിലിപ്പ്, എന്‍.കെ. ബിജു, അരുണ്‍ ബാബു, സി.ഡി വത്സപ്പന്‍, ആര്.രാജഗോപാല്‍, ടി.എസ്. സലിം, ഡോ. സാജു കണ്ണതറ, പി.പി. മോഹനന്, എന്‍. ബാലകൃഷ്ണന്, സുരേന്ദ്രന് സുരഭി, രാജഗോപാല്‍ വാകത്താനം എന്നിവര്‍ പ്രസംഗിച്ചു.