കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സിൽ അക്കാഡമിക് വെൽനസ് പ്രോഗ്രാം
1465616
Friday, November 1, 2024 5:51 AM IST
കാഞ്ഞിരപ്പള്ളി: കേരളത്തിലെ കൗൺസലർമാരുടെ കൂട്ടായ്മയായ നിർമലൈറ്റ്സിന്റെയും ഡോക്ടർ ചാക്കോസ് മൈൻഡ് കെയർ ആൻഡ് ക്യുവറിന്റെയും ആഭിമുഖ്യത്തിൽ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇരുനൂറോളം പ്ലസ് വൺ വിദ്യാർഥികൾക്കായി അക്കാഡമിക് വെൽനസ് പ്രോഗ്രാം നടത്തും.
ഇന്നു രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും. ഡോ. പി.എം. ചാക്കോ വിഷയാവതരണവും ജനറൽ കോ-ഓർഡിനേറ്റർ പി.എം. വർക്കി കൗൺസലേഴ്സിനെ പരിചയപ്പെടുത്തലും ശങ്കരൻ നമ്പൂതിരി മുൻ പ്രോഗ്രാമിന്റെ വിലയിരുത്തലും നിർവഹിക്കും. പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, മുൻ പ്രിൻസിപ്പൽ പി.ജെ. സുധർമ, പിടിഎ പ്രസിഡന്റ് പി.ജെ. തോമസ് എന്നിവർ പ്രസംഗിക്കും.
ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾക്കായി മോട്ടിവേഷണൽ ക്ലാസും ഇതര പ്രോഗ്രാമുകളും വെൽനസ് പ്രോഗ്രാമിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്ന് ഡോ. പി.എം. ചാക്കോ, പിആർഒ ജയിംസ് കുഴിക്കാട്ട് എന്നിവർ അറിയിച്ചു. ഫോൺ: 9447054 125.