വൈ​ക്കം: ക​ലു​ങ്കു നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധം രൂ​ക്ഷ​മാ​കു​ന്നു. ര​ണ്ടു​മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ പു​തി​യ ക​ലു​ങ്ക് പ​ണി​യു​ന്ന​തി​നാ​യി അ​ട​ച്ചി​ട്ട വൈ​ക്കം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി - മ​ടി​യ​ത്ര​റോ​ഡി​ലു​ള്ള കാ​ര​യി​ൽ ക​ലു​ങ്കി​ന്‍റെ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

ക​ലു​ങ്ക് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചി​ല്ല. റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് 26-ാം വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ജ​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​ഐ.​പ്ര​ദീ​പ്കു​മാ​ർ, എ. ​ഷാ​ന​വാ​സ്‌,ഹ​രി​ഹ​ര​ൻ, ഓ​മ​ന​ശ​ങ്ക​ര​ൻ, വ​ത്സ​ല രാ​ജ​പ്പ​ൻ, അ​ബ്ദു​ൽ ഷ​ഫീ​ഖ്, ജി​ക്കു​ക​ട​വ​ൻ, സു​ജി​ൽ, അ​ശ്വി​ൻ രാ​ജേ​ഷ്, സി​ജി​ൽ ജി​മ്മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.