അഞ്ചുമന പാലത്തിൽ അശാസ്ത്രീയമായി നിർമിച്ച ക്രാഷ് ഗാർഡ് നീക്കിത്തുടങ്ങി
1465122
Wednesday, October 30, 2024 7:12 AM IST
വെച്ചുർ: വൈക്കം-വെച്ചൂർ റോഡിലെ അഞ്ചുമനപാലത്തിന്റെ സമീപ റോഡിൽ നടപ്പാതയ്ക്ക് നടുവിലൂടെ സ്ഥാപിച്ച ക്രാഷ് ഗാർഡ് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയാണെന്ന ആരോപണം ശക്തമായതിനെ തുടർന്ന് അധികൃതർ പൊളിച്ചുനീക്കാൻ ആരംഭിച്ചു.
നടപ്പാതയുടെ നടുവിലൂടെ ക്രാഷ് ഗാർഡ് കടന്നുപോകുന്നതിനാൽ പാലത്തിലൂടെ കാൽനടക്കാർക്ക് സുരക്ഷിതമായി നടന്നു പോകാനാവില്ലെന്ന പരാതി ഉയർന്നത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
നിരവധി വിദ്യാർഥികളും സ്ത്രീകളും തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡിൽ അശാസ്ത്രീയമായി നിർമിച്ച ക്രാഷ് ഗാർഡ് അധികൃതർ നീക്കാൻ ആരംഭിച്ചത് പ്രദേശവാസികൾക്കും ആശ്വാസമായി.