അ​ന്താ​രാ​ഷ്ട്ര യോ​ ഗദി​നം ആ​ച​രി​ച്ചു
Tuesday, June 25, 2024 10:46 PM IST
പ​ത്ത​നാ​പു​രം: ഡി​വൈ​ൻ ലോ ​കോ​ളജ് രാ​ജ്യാ​ന്ത​ര യോ​ഗ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും ന​ട​ത്തി. യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും യോ​ഗ​യു​ടെ പ്ര​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് യോ​ഗ ട്രെ​യി​ന​ർ ഷീ​ല ക​ല​ഞ്ഞൂ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ബി​നു, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​വ​ത്സ​ലാ​മ്മ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സു​ശാ​ന്ത് ച​ന്ദ്ര​ൻ, കോ​ളജ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷൈ​ൻ ഡാ​നി​യേ​ൽ, ടോ​ണി കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.