യാ​ത്രാ​നി​ര​ക്ക് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി: ക​ള​ക്ട​ര്‍
Tuesday, June 25, 2024 10:16 PM IST
കൊല്ലം : യാ​ത്രാ​നി​ര​ക്ക് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍ .ദേ​വീ​ദാ​സ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു ചേം​ബ​റി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ സ്വ​കാ​ര്യ ബ​സുക​ളി​ലും ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക്, സ​മ​യ​ക്ര​മം, പ​രാ​തി ബോ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​മ്പ​ര്‍ എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​താ​ണ്. യാ​ത്രാ ക​ണ്‍​സ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 0474-2993335 ന​മ്പ​റി​ല്‍ അ​റി​യി​ക്കാം.വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് യാ​ത്ര ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത് 27 വ​യ​സുവ​രെ എ​ന്ന് നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ളു​ടെ ഐ​ഡി കാ​ര്‍​ഡ് അ​ത​ത് ആ​ര്‍ ടി ​ഒ, ജോ​യി​ന്‍റ്ആ​ര്‍ ടി ​ഒ​മാ​രി​ല്‍ നി​ന്നും ല​ഭി​ക്കും.

ഒ​ന്നു മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും ഐടിസി, പോ​ളി​ടെ​ക്‌​നി​ക് എ​ന്‍​ജി​നീ​യ​റി​ങ് എ​ന്നീ സാ​ങ്കേ​തി​ക കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ ന​ല്‍​കു​ന്ന ഐ​ഡി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം മു​ത​ല്‍ വി​ദ്യാ​ര്‍​ഥിയു​ടെ താ​മ​സ​സ്ഥ​ലം​വ​രെ പ​ര​മാ​വ​ധി 40 കി​ലോ​മീ​റ്റ​ര്‍ യാ​ത്രാ​ഇ​ള​വ് ല​ഭി​ക്കും. എ​ല്ലാ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും അ​ര്‍​ഹ​മാ​യ എ​ല്ലാ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കേ​ണ്ട​തു​മാ​ണ്. ക​ണ്‍​സ​ഷ​ന്‍ സ​മ​യ​പ​രി​ധി രാ​വി​ലെ ആറുമു​ത​ല്‍ വൈ​കുന്നേരം ഏഴുവ​രെ​യാ​യി അ​നു​വ​ദി​ക്കാ​വു​ന്ന​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ കോ​ളേ​ജു​ക​ള്‍, ഐ ​ടി സി, ​പോ​ളി​ടെ​ക്‌​നി​ക് പ്ര​തി​നി​ധി​ക​ള്‍, സ്വ​കാ​ര്യ​ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, പോ​ലീ​സ്, മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.