ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വി എച്ച് എസ് എസിൽഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രവേശനോത്സവവും മൊഡ്യൂൾ അവതരണവും നടത്തി. സ്കൂൾ മാനേജ്മന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം രേണുക രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി ടി എ വൈസ് പ്രസിഡന്റ് ജി. ബിജു, എസ് എം സി വൈസ് ചെയർമാൻ എസ്. സേതുലാൽ, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് സി. എസ് .സബീല ബീവി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിൻസി. എൽ. സ്കറിയ, സ്റ്റാഫ് സെക്രട്ടറി എ. വിദ്യ, സ്കൂൾ വികസന സമിതി അംഗം ജി. രാജശേഖരൻ , കരിയർ മാസ്റ്റർ എസ്. ശ്രീദേവി എന്നിവർ മൊഡ്യൂൾ അവതരിപ്പിച്ചു. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ എസ്. രാഖി ,എൻ എസ് എസ് വോളന്റിയർ എസ്. തസ്നി എന്നിവർ പ്രസംഗിച്ചു.