ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വിഎച്ച് എസ് എസിൽചിത്ര പ്രദർശനവും പുസ്തക പ്രദർശനവും നടത്തി. എഴുത്തുകാരിയും ചിത്രകാരിയുമായ പി. രമണിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജി. ദീപു, എ. രാജേഷ്, എസ്. രാഖി, ജി. രാജശേഖരൻ, എ. എൻ. ആസിഫ് ഖാൻ, കെ. സിന്ധു, ബി. വേണു, റോഷൻ മാത്യു, ഫെബിയ, അഖില എന്നിവർ പ്രസംഗിച്ചു.