കോണ്‍കോര്‍ഡ് ഐപിഒ പ്രഖ്യാപിച്ചു
Tuesday, December 17, 2024 12:00 AM IST
കൊച്ചി: കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 19 മുതല്‍ 23 വരെ നടക്കും.
175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ചു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 665 രൂപ മുതല്‍ 701 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.