ഓഹരി വിപണിയിൽ ഇടിവ്
Tuesday, December 17, 2024 10:50 PM IST
മുംബൈ: വിൽപ്പന സമ്മർദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്.
നിഫ്റ്റി 332 പോയിന്റ് ഇടിഞ്ഞ് 24336 പോയിന്റിലും സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞ് 80684 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.
ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗം പലിശനിരക്ക് കുറയ്ക്കാനുള്ള സൂചനകൾ മുന്നിൽകണ്ട് നിക്ഷേപകർ കരുതലോടെ വിപണിയിൽ ഇടപെടുന്നതാണ് ഇടിവിന് കാരണമായത്. യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറയ്ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ വ്യാപാര കമ്മി കൂടിയത് അടക്കമുള്ള ആഭ്യന്തര കാര്യങ്ങളും ഡോളർ ശക്തിപ്രാപിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.