എഒഐ കോണ്‍ 2025: മൊബൈല്‍ ആപ് സജ്ജം
Sunday, December 22, 2024 11:57 PM IST
കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം ‘എഒഐ കോണ്‍ 2025’ന്റെ ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്കു ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി.
കാര്‍ ഓണര്‍ ആന്‍ഡ് കാര്‍ട്ട് ഓണര്‍ (കൊകൊ)എന്നപേരിലുള്ള ആപ്പില്‍ ഗതാഗതം, വാഹന പാര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സമ്മേളന പ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാനുള്ള സംവിധാനങ്ങളാണ് ഊബര്‍ മാതൃകയില്‍ രൂപകല്പന ചെയ്തിരിക്കുന്നത്.