ടെക്നോപാർക്ക് തുടർച്ചയായ നാലാം വർഷവും ക്രിസിൽ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗിൽ
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് നേട്ടം തുടർച്ചയായ നാലാം വർഷവും സ്വന്തമാക്കി ടെക്നോപാർക്ക്.
സാന്പത്തിക വളർച്ചയും പുരോഗതിയും നിലനിർത്തുന്നതിനാണ് അംഗീകാരം. ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്കിന് 2021 ൽ ആണ് ആദ്യമായി ക്രിസിൽ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചത്. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ ഇതു നിലനിർത്താനായി. നിലവിൽ ടെക്നോപാർക്കിൽ 490 ഐടി, ഐടി ഇതര കന്പനികളിലായി 75,000ത്തിലധികം ജീവനക്കാരുമുണ്ട്.