റിവര്‍ സ്റ്റോര്‍ കൊച്ചിയില്‍
Saturday, December 21, 2024 12:47 AM IST
കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു.
വെണ്ണലയില്‍ എന്‍എച്ച് ബൈപ്പാസില്‍ പുതിയ റോഡിനു സമീപമാണ് പുതിയ സ്റ്റോര്‍. റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്ക്ലൂസീവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാകും.
1,42,999 രൂപയാണ് ഇന്‍ഡിയുടെ കൊച്ചി എക്സ് ഷോറും വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.