ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നു
Saturday, December 21, 2024 12:47 AM IST
ന്യൂഡൽഹി: 2025 മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് ഉരുക്ക് ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയെന്ന് താത്കാലികമായി സർക്കാർ പുറത്തിറക്കിയ കണക്കുകൾ കാണിക്കുന്നു. ഇത് ചൈനയിൽ നിന്ന് വിലകുറഞ്ഞ ഉരുക്ക് ഇന്ത്യയിലെത്തുന്നതിനെക്കുറിച്ച് ആഭ്യന്തര നിർമാതാക്കൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നു.
ചൈനയിൽനിന്ന് ഇന്ത്യയിലെത്തുന്ന ഫിനിഷ്ഡ് സ്റ്റീലിന്റെ മൊത്തം ഇറക്കുമതി എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉത്പാദക രാജ്യമാണ് ഇന്ത്യ.
6.5 മില്യണ്‍ മെട്രിക് ടണ്‍ ഫിനിഷ്ഡ് സ്റ്റീൽ ഇന്ത്യ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെക്കാൾ 6.6% വർധനവാണ്.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1.96 മില്യണ്‍ മെട്രിക് ടണ്‍ സ്റ്റീലാണ് ചൈന ഇന്ത്യയിലേക്ക് അയച്ചത്. കഴിഞ്ഞ വർഷത്തെ വച്ച് നോക്കിയാൽ 22.8% വർധനവാണ്.
ജപ്പാനിൽ നിന്നുള്ള ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതിയും ഏപ്രിൽ-നവംബർ മാസങ്ങളിൽ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 1.4 ബില്യണ്‍ ടണ്ണിന്റെ ഇറക്കുമതിയാണ് നടന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ ഇന്ത്യയുടെ മൊത്തം ഫിനിഷ്ഡ് സ്റ്റീലിന്റെ 79% ഇറക്കുമതിയും.