മും​​ബൈ: ഈ ​​സാ​​ന്പ​​ത്തി​​കവ​​ർ​​ഷം ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ന​​വം​​ബ​​ർ 30വ​​രെ​​യു​​ള്ള മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ൽ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ൽ 25 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യെ​​ന്ന് ഘ​​ന വ്യ​​വ​​സാ​​യ സ​​ഹ​​മ​​ന്ത്രി ലോ​​ക്സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു.

2024 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ന​​വം​​ബ​​ർ 30 വ​​രെ 13.06 ല​​ക്ഷം ഇ​​വി​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. 2023-24 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ഇ​​തേ മാ​​സ​​കാ​​ല​​യ​​ള​​വി​​ൽ 10.39 ല​​ക്ഷം ഇ​​വി​​ക​​ളാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യ​​ത്.