ആരാധകരെ ഞെട്ടിക്കാൻ സാംസംഗ് ഗാലക്സി എസ്25 സീരീസ്
Tuesday, December 17, 2024 10:50 PM IST
ന്യൂഡൽഹി: സ്മാർട്ട്ഫോണ് നിർമാതാക്കളായ സാംസംഗിന്റെ പുതിയ ഫോണ് ജനുവരിയിൽ അവതരിപ്പിച്ചേക്കും.
സ്റ്റാൻഡേർഡ് ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾക്കൊള്ളുന്ന സാംസംഗ് ഗാലക്സി എസ് 25 സീരീസ് ജനുവരി മാസം തന്നെ വിപണിയിലെത്തിക്കാനാണ് കന്പനിയുടെ നീക്കം.
പുതിയ സ്നാപ്ഡ്രാഗണ് 8 എലൈറ്റ് ചിപ്പ്സൈറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയിൽ എത്തുക. കൂടുതൽ തെളിച്ചത്തിന് പ്രാധാന്യം നൽകി ക്കൊണ്ടുള്ളതായിരിക്കും ഡിസ്പ്ലേ. കൂടാതെ, സാംസംഗിന്റെ ആദ്യ എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്ആർ) ഹെഡ്സെറ്റായ പ്രോജക്റ്റ് മൂഹൻ പരസ്യമാക്കുമെന്നും സൂചനയുണ്ട്.
മുഖ്യ എതിരാളിയായ ഐഫോണിനെക്കാൾ രണ്ട് മടങ്ങ് കിടിലൻ ഫീച്ചറുകളുമായിട്ടാണ് പുതിയ ഗാലക്സി എത്തുന്നത്. എസ് 25 ൽ എസ് 24 നെക്കാൾ കിടിലൻ കാമറ ഫീച്ചറുകളായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനു പുറമേ ‘ഗാലക്സി എഐ’ സാംസംഗ് ഗാലക്സി എസ് 25 ന്റെ ഫോട്ടോകൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.
ഇതിന്റെ വില സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എൻട്രി ലെവൽ മോഡലിന് 80,000 രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടുതൽ ഫീച്ചറുകൾ ഉള്ള പ്രീമിയം മോഡലായ എസ്25 അൾട്രയ്ക്ക് 1,29,000 രൂപ വില വരാനും സാധ്യതയുണ്ട്.