ആക്സിയ ടെക്നോളജീസിന് സിഐഐ പുരസ്കാരം
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: വാഹനഗതാഗത സോഫ്റ്റ്വേർ നിർമാണകന്പനിയായ ആക്സിയ ടെക്നോളജീസിന് ഇക്കൊല്ലത്തെ സിഐഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്കാരം.
ന്യൂഡൽഹിയിൽ നടന്ന സിഐഐയുടെ വാർഷിക ഉച്ചകോടിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കന്പനിയുടെ നേട്ടം.
സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തുകൾ, അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നീ രംഗങ്ങളിൽ മികവു പുലർത്തുന്ന കന്പനികൾ, പഠന, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പുരസ്കാരം നൽകിവരുന്നത്.
വിദ്യാർഥികൾക്ക് നൈപുണ്യവികസനം നൽകുന്നതിലുമുള്ള ആക്സിയ ടെക്നോളജീസിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.