കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​രെ ത​ക​ർ​ത്ത് ഇതരസം​സ്ഥാ​ന​ത്തുനി​ന്നു കു​ട്ട​നാ​ട്ടി​ലേ​ക്ക് അ​രി എ​ത്തി​ച്ച് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക സ​മൂ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗു​ഢനീ​ക്ക​ത്തെ ചെ​റു​ത്തുതോ​ല്പി​ക്കു​മെ​ന്ന് രാ​ഷ്ടീ​യ കി​സാ​ൻ മ​ഹാസം​ഘ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ഡ്വ.​ബി​നോ​യി തോ​മ​സ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങിക്കിട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ സ​ബ്സി​ഡി​ക​ളും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ബി​നോ​യി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്ടീ​യ കി​സാ​ൻ മ​ഹാസം​ഘ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ൺവ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌ട്രീയ കി​സാ​ൻ മ​ഹാ സം​ഘ് ദേ​ശീ​യ കോ​-ഓർഡി​നേ​റ്റ​ർ കെ.​വി. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ർ​ജ് സി​റി​യ​ക്, ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാം​മ​ടം, സി.​ടി. തോ​മ​സ് കാ​ച്ചാം​ങ്കോ​ടം, ജോ​ണി​ച്ച​ൻ മ​ണ​ലി, ജേ​ക്ക​ബ് ജെ. ​പെ​രു​മ്പ്ര കു​മ​രങ്ക​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.