ആല​പ്പു​ഴ: ജി​ല്ല​യു​ടെ ത​നി​നാ​ട​ന്‍ മീ​ന്‍​രു​ചി മു​ത​ല്‍ ഫ്രൈ​ഡ് റൈ​സ് വ​രെ രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് സം​സ്ഥാ​ന​ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ളയ്​ക്കെ​ത്തു​ന്ന​വ​രു​ടെ മ​ന​സ് നി​റ​ക്കാ​ന്‍ പാ​ച​ക​പ്പു​ര​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കു​റി​യും രു​ചി​യു​ടെ ക​ല​വ​റ സ​ജ്ജ​മാ​യ​ത്.

ല​ജ്ന​ത്തു​ല്‍ മു​ഹ​മ്മ​ദി​യ്യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് പാ​ച​ക​പ്പു​ര. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 3030ന് പാ​ച​ക​പ്പു​ര പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. മേ​ള​ക്കെ​ത്തു​ന്ന 15,000ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് ഇ​വി​ടെനി​ന്ന് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു ദി​സ​വ​ങ്ങ​ളി​ല്‍ 5000 പേ​ര്‍​ക്കും ബാ​ക്കി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ 3000 പേ​ര്‍​ക്ക് വീ​ത​വും ഭ​ക്ഷ​ണം ന​ല്‍​കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഫു​ഡ് ക​മ്മി​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

45 ഓ​ളം പേ​രാ​ണ് പ​ഴ​യി​ട​ത്തി​ന്‍റെ പാ​ച​ക​സം​ഘ​ത്തി​ലു​ള്ള​ത്. പ്രാ​ത​ലും രാ​ത്രിഭ​ക്ഷ​ണ​വും ല​ജ്ന​ത്തി​ലെ ഭ​ക്ഷ​ണ​പ്പ​ന്ത​ലി​ലാ​ണ് ല​ഭി​ക്കു​ക. എ​ന്നാ​ല്‍, ഉ​ച്ച​ഭ​ക്ഷ​ണ​വും വൈ​കി​ട്ട​ത്തെ ചാ​യ​യും ല​ജ​ന​ത്തി​ലെ ഭ​ക്ഷ​ണ​പ്പ​ന്തി​ലി​നൊ​പ്പം മ​റ്റ് മൂ​ന്നുവേ​ദി​ക​ളി​ലെ ഭ​ക്ഷ​ണ​പ്പ​ന്ത​ലു​ക​ളി​ലും വി​ത​ര​ണം ചെ​യ്യും.