ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ റോ​യ​ല്‍ ചി​റ്റ്‌​സ് ചി​ട്ടി​ക്ക​മ്പ​നി ഉ​ട​മ അ​മ്പ​ല​പ്പു​ഴ ക​രൂ​ര്‍ ശെ​ല്‍​വ​നി​വാ​സി​ല്‍ നാ​ഗേ​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​നി​ല്‍​കു​മാ​റി​ന് മൂ​ന്നുമാ​സം ത​ട​വും 76,000 രൂ​പ പി​ഴ​യും ചു​മ​ത്തി കോ​ട​തി​വി​ധി.

ആ​ല​പ്പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​ട്ട് എം. ​ഹ​രി​കൃ​ഷ്ണ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. വ​ണ്ടാ​നം വെ​ള്ളാ​പ്പ​ള്ളി വി.​എ​സ്. സാ​ബു​വി​ല്‍​നി​ന്ന് 76000 രൂ​പ വാ​യ്പ വാ​ങ്ങി​യ ശേ​ഷം വ​ണ്ടി​ച്ചെ​ക്കു ന​ല്‍​കി ക​ളി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് സാ​ബു ന​ല്‍​കി​യ കേ​സി​ലാ​ണ് വി​ധി.

വാ​ദി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി ഒ​രു മാ​സം​കൂ​ടി കൂ​ടു​ത​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. വാ​ദി​ക്കു​വേ​ണ്ടി അ​ഡ്വ​ക്ക​റ്റു​മാ​രാ​യ എ​സ്. ജ്യോ​തി​കു​മാ​ര്‍, എ​സ്. സു​ചി​ത്ര എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.