ആല​പ്പു​ഴ: ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ണാ ഭ​മാ​യ ശി​ശു​ദി​ന​റാ​ലി ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​ട്ട് ആ​ശ സി. ​ഏ​ബ്ര​ഹാം റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് തു​റ​ന്ന ജീ​പ്പി​ല്‍ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി നി​വേ​ദ്യ ലാ​ല്‍, പ്ര​സി​ഡ​ന്‍റ് ആ​രോ​ണ്‍ എ​സ്. ജോ​ണ്‍, എ​സ്. ചാ​രു​ല​ത, ഫൈ​ഫാ റാ​ഷി​ദ് എ​ന്നി​വ​ര്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

റാ​ലി ജി​ല്ലാകോ​ട​തി പാ​ലം ക​ട​ന്ന് മു​ല്ല​യ്ക്ക​ല്‍ ഇ​രു​മ്പുപാ​ലം ക​യ​റി ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്നു ചേ​ര്‍​ന്ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി നി​വേ​ദ്യ ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ആ​രോ​ണ്‍ എം. ​ജോ​ണ്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. എ​സ്. ചാ​രു​ല​ത ഫൈ​ഫ റാ​ഷി​ദ്, രാ​മ​ന്‍ ആ​ര്‍.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ച്ച്. സ​ലാം എം​എ​ല്‍​എ ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കി. നെ​ഹൃ​വി​ന്‍റെ 136-ാമ​ത് ജ​ന്മ​ദി​ന കേ​ക്ക് കു​ട്ടി നേ​താ​ക്ക​ൾ മു​റി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ല്‍ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച വേ​ഗ​റാ​ണി ശ്രേ​യ, ആ​ന്‍​മ​രി​യ, അ​ഭി​ന​വ് ശ്രീ​റാം എ​ന്നി​വ​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ജ​ല​ജ ച​ന്ദ്ര​ന്‍ ആ​ദ​രി​ച്ചു.

സ​മ്മാ​ന​ദാ​നം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ടി.​വി. മി​നി​മോ​ള്‍ നി​ര്‍​വ​ഹി​ച്ചു. റാ​ലി​ക്ക് ശി​ശു​ക്ഷേ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഡി. ഉ​ദ​യ​പ്പ​ന്‍, കെ.​പി. പ്ര​താ​പ​ന്‍, കെ. ​നാ​സ​ര്‍, സി. ​ശ്രീ​ലേ​ഖ, ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍, ടി.​എ. ന​വാ​സ്, ആ​ര്‍. ഭാ​സ​്ക്ക​ര​ന്‍ എ​ന്നി​വ​ര്‍​ നേ​തൃ​ത്വം​ ന​ല്‍​കി.