മാ​ന്നാ​ർ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെത്തുട​ർ​ന്ന് അ​മ്മ​യു​ടെ വൃ​ക്ക സ്വീ​ക​രി​ച്ച് ജീ​വി​തം ന​യി​ച്ച ന​ന്ദി​ത വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യി.

മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ ന​ന്ദ​നം വീ​ട്ടി​ൽ (വ​ട​ക്കേ അ​രീ​ക്ക​ര) അ​ന​ന്ത​കു​മാ​റി​ന്‍റെയും (​റി​ട്ട.​ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ) സി​ന്ധു​വി​ന്‍റെ​യും (ടീ​ച്ച​ർ ശ്രീ​കാ​ർ​ത്ത്യാ​യ​നി വി​ദ്യാ​മ​ന്ദി​ർ) മ​ക​ൾ ന​ന്ദി​ത(22)യാ​ണ് അമ്മയുടെ വൃ​ക്ക സ്വീ​ക​രി​ച്ച് ഏ​ഴു വ​ർ​ഷ​ത്തി​നുശേ​ഷം വീ​ണ്ടും രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെത്തുട​ർ​ന്ന് ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്.

മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് ന​ന്ദി​ത​യ്ക്ക് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റാ​യ​തി​നെത്തുട​ർ​ന്ന് അ​മ്മ സി​ന്ധു വൃ​ക്ക ന​ൽ​കി​യ​ത്. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ന്ദി​ത​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി നാ​ടൊ​രു​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എം​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​നം ന​ട​ത്തി വ​ര​വെ​യാ​ണ് ന​ന്ദി​ത​യെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. വി.​എ. ന​ന്ദ​കു​മാ​ർ ഏ​ക സ​ഹോ​ദ​ര​നാ​ണ്. സം​സ്കാ​രം ന​ട​ത്തി.