എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടു ക​ര്‍​മം ന​ട​ന്നു. കാ​ല്‍​നാ​ട്ടു ക​ര്‍​മം ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ഉ​ത്സ​വ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളും നി​ര​വ​ധി വി​ശ്വാ​സി​ക​ളും കാ​ല്‍​നാ​ട്ടു ക​ര്‍​മത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ച​ക്കു​ള​ത്തു​കാ​വി​ലെ പ്ര​സി​ദ്ധ​മാ​യ കാ​ര്‍​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഡി​സം​ബ​ര്‍ 13ന് ന​ട​ക്കും. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​ങ്കാ​ല കൂ​പ്പ​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു.

പൊ​ങ്കാ​ല​യു​ടെ വ​ര​വ് അ​റി​യി​ച്ചു​ള്ള നി​ല​വ​റ ദീ​പം തെ​ളി​ക്ക​ല്‍ ഡി​സം​ബ​ര്‍ ആറിനും ​കാ​ര്‍​ത്തി​ക സ്തം​ഭം ഉ​യ​ര്‍​ത്ത​ല്‍ എട്ടിനും ​ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി അ​റി​യി​ച്ചു.