ആ​ല​പ്പു​ഴ: കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ​നാ​ഥാ പള്ളിയുടെ 77-ാമ​ത് ഇ​ട​വ​ക​ദി​നം നാ​ളെ മൂന്നിന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ല്‍ അ​ധ്യക്ഷ​ത വ​ഹി​ക്കും.

മാ​വേ​ലി​ക്ക​ര രൂ​പ​താധ്യക്ഷ​ന്‍ ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത ചാ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ഇ​ട​വ​ക പ്ര​തി​നി​ധി ഇ.​എ. ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ല്‍ ആ​ശം​സനേ​രും.

പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍ പ്ലാ​പ്പു​ഴ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും കൈ​ക്കാ​ര​ന്മാ​രാ​യ യേ​ശു​ദാ​സ് ഉ​മി​ക്കു​പ്പ​യി​ല്‍ സ്വാ​ഗ​ത​വും തോ​മ​സ്‌​കു​ട്ടി സി​റി​യ​ക് ആ​റ്റാ​വേ​ലി ന​ന്ദി​യും പ​റ​യും. ദേ​ശീ​യ അ​ധ്യാപ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​യ ഇ​ട​വ​കാം​ഗം ജി​നു ജോ​ര്‍​ജ് തോ​ടു​വേ​ലി​യെ​യും പ​ഠ​ന​ത്തി​ലും കാ​യി​കരം​ഗ​ങ്ങ​ളി​ലും മി​ക​വ് പു​ല​ര്‍​ത്തി​യ​വ​രെ​യും വി​വാ​ഹജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും ആ​ദ​രി​ക്കും.

വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​സ​ന്ധ്യ, സ്‌​നേ​ഹ​വി​രു​ന്ന്. 1947 ന​വം​ബ​ര്‍ 17ന് 30 ​കു​ടും​ബ​ങ്ങ​ളു​മാ​യി ഫാ. ​സ​ക്ക​റി​യാ​സ് പു​ന്നാ​പ്പാ​ടം ആ​രം​ഭി​ച്ച കൈ​ത​വ​ന പള്ളിയില്‍ ഇ​പ്പോ​ള്‍ 380 കു​ടും​ബ​ങ്ങ​ളുണ്ട്.