വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1479202
Friday, November 15, 2024 5:06 AM IST
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശേരി വീട്ടില്‍ മുഹമ്മദ് ഇര്ഫാന് (20) ആണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത മനസിലാക്കിയ അധ്യാപകര്‍ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതിനെതുടര്ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് അധ്യാപകര്‍ മാന്നാര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ അഭിരാം, എഎസ്ഐ റിയാസ്, സീനിയര്‍ സിപിഒ സാജിദ്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം മലപ്പുറത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.