ഹരിപ്പാ​ട്: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്തവ​ണ​യും മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ളി​ന് അ​ഭി​മാ​നനേ​ട്ടം. പ​ങ്കെ​ടു​ത്ത നാ​ല് വി​ഭാ​ഗ​ങ്ങളി​ലും ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​ം സ്വ​ന്ത​മാ​ക്കി​യാ​ണ് മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ൾ മി​ക​വി​ന്‍റെ ച​രി​ത്രം ആ​വ​ർ​ത്തി​ച്ച​ത്.

എ​ൽ​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ  പ​ങ്കെ​ടു​ത്ത പ​തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ  പ​ന്ത്ര​ണ്ടി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​ത്. ഇ​തി​ൽ മൂ​ന്ന് ഒ​ന്നാംസ്ഥാ​ന​വും ര​ണ്ടു ര​ണ്ടാം സ്ഥാ​ന​വും മൂ​ന്ന് മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടു​ന്നു.

യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ന്ത്ര​ണ്ട് ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ കൂ​ടാ​തെ ര​ണ്ടു മൂ​ന്നാം സ്ഥാ​ന​വുമു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത പ​തി​നാ​റ് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

യു​പി സം​സ്‌​കൃ​ത​ത്തി​ൽ പ​തി​നെ​ട്ട് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ പ​തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത​നേ​ടി. മൂ​ന്ന് ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വു​മു​ൾ​പ്പെ​ടെ പ​തി​നേ​ഴ് ഇ​ന​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടി ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

എ​ൽ​പി അ​റ​ബി​യി​ൽ ആ​കെ​യു​ള്ള ഒ​ൻ​പ​ത് ഇ​ന​ങ്ങ​ളി​ൽ അ​ഞ്ച് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ട് ര​ണ്ടാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​ത്.

സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ വ​ർ​ഷ​ത്തി​ലും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും പി​ന്തു​ണ ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ളെ​യും സ്‌​കൂ​ൾ മാ​നേ​ജ​ർ ബ്ര​ഹ്മ​ശ്രീ എം.​കെ.​പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി,

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ശ​താ​ബ്ദി ആ​ഘോ​ഷ സം​ഘാ​ട​കസ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റും സ്കൂ​ളി​ലെ മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​നു​മാ​യ എ​സ്.​ നാ​ഗ​ദാ​സ്,

മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​നും സം​ഘാ​ട​കസ​മി​തി ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ എ​ൻ.​ ജ​യ​ദേ​വ​ൻ, സ്‌​കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക​ കെ.​എ​സ്.​ ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.