ആലപ്പു​ഴ: ന​ഗ​ര​ത്തി​ല്‍ ആ​ഘോ​ഷ സാ​യാ​ഹ്ന​മൊ​രു​ക്കി​ സം​സ്ഥാ​ന​ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ വി​ളം​ബ​ര ജാ​ഥ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍നി​ന്നും വൈ​കി​ട്ട് നാ​ലി​ന് ആ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര എ​ച്ച്. സ​ലാം എംഎ​ല്‍​എ​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ൻ മ​ന്ത്രി​ സ​ജി ചെ​റി​യാ​ന്‍, പി.പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സൺ കെ.കെ. ജ​യ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.എ​സ്. താ​ഹ, ആ​ര്‍. റി​യാ​സ്, വി​ദ്യാ​ഭ്യാ​സ​ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ.​എ​സ്. ശ്രീ​ല​ത എ​ന്നി​വ​ര്‍ ജാ​ഥ​യി​ല്‍ അ​ണി​നി​ര​ന്നു.

സം​സ്ഥാ​ന ​സ്‌​കൂ​ള്‍​ കാ​യി​കമേ​ള​യി​ല്‍ മൂ​ന്നു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി ആ​ല​പ്പു​ഴ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ര്‍. ശ്രേ​യ പ​താ​ക​യേ​ന്തി. മേ​ള​യു​ടെ ദീ​പ​ശി​ഖയ്​ക്കു പി​ന്നാ​ലെ അ​ത്‌​ല​റ്റു​ക​ളും അ​ണി​നി​ര​ന്നു.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​മ്മ​ന്‍​കു​ട​ത്തി​ന്‍റെ​യും ബാ​ന്‍​ഡ് സെ​റ്റിന്‍റെയും അ​ക​മ്പ​ടി​യോ​ടെ നി​ങ്ങി​യ ജാ​ഥ​യി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ കാ​യി​ക​താ​ര​ങ്ങ​ളും സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യി​കതാ​ര​ങ്ങ​ളും റോ​വിം​ഗ് താ​ര​ങ്ങ​ളും അ​ണി​നി​ര​ന്നു.

ന​ഗ​ര​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ന്‍​സി​സി, എ​സ്പി​സി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​ര്‍​ച്ച് പാ​സ്റ്റും വി​ളം​ബ​ര​ജാ​ഥ​ക്ക് മി​ഴി​വേ​കി. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​ക്ക് ആ​യി​ര​ങ്ങ​ള്‍ സാ​ക്ഷി​യാ​യി. വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര പ്ര​ധാ​നവേ​ദി​യാ​യ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു.

വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​ക്കു മു​ന്നോ​ടി​യാ​യി ഇന്നലെ രാ​വി​ലെ കേ​ര​ള​ത്തി​ലെ സ​സ്യ സ​മ്പ​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഹോ​ര്‍​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ഗ്ര​ന്ഥ​ത്തി​ന്‍റെ നി​ര്‍​മാണ​ത്തി​ല്‍ മു​ഖ്യപ​ങ്കു​വ​ഹി​ച്ച ഇ​ട്ടി അ​ച്യു​ത​ന്‍ വൈ​ദ്യ​രു​ടെ ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി​യി​ലെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​താ​ക ജാ​ഥ ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല, അ​രൂ​ര്‍, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി വൈ​കി​ട്ട് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ സം​ഗ​മി​ച്ചു.

ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ന്‍ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ മ​ങ്കൊ​മ്പ് ത​റ​വാ​ട് വീ​ട്ട​ല‍​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ റാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ എം. ​വി. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പ​ശി​ഖാ റാ​ലി കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.

ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് ശാ​സ്ത്ര​മേ​ള സം​ഘാ​ട​ക​സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത എ​ജ്യു​ക്കേ​ഷ​ന്‍ മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന ഘോ​ഷ​യാ​ത്ര​ഗ​വ. വി​എ​ച്ച്എ​സ്എ​സ് മു​ള​ക്കു​ഴ​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ചു.

വാ​ഹ​നഘോ​ഷ​യാ​ത്ര എ​സ്‌​ഐ​ഇ​ടി ഡ​യ​റ​ക്ട​ര്‍ ബി. ​അ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യാ​ണ് ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. മൂ​ന്നു ജാ​ഥ​ക​ളും ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് വി​ളം​ബ​ര​ജാ​ഥ​ ആ​രം​ഭി​ച്ചു.