ആ​ദി​വാ​സി ഊ​രി​ല്‍ സ്നേ​ഹ ഹ​സ്തം മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നടത്തി
Monday, May 13, 2024 11:18 PM IST
തെ​ന്മ​ല : ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ​പ​രാ​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പും ഇ​ന്‍​ഡ്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും​ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​ള​ത്തു​പ്പു​ഴ വി​ല്ലു​മ​ല ട്രൈ​ബ​ല്‍ എ​ല്‍പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍റ് ട്രൈ​ബ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ജെ. ​ജ​സ്റ്റി​ന്‍ മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍​ഡ്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പു​ന​ലൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ. ​ആ​ര്‍ ക​മ​ലാ​ഹ​ര്‍, സ്നേ​ഹ ഹ​സ്തം ക​ണ്‍​വീ​ന​ര്‍ ഡോ. ​ഹേ​മാ ഫ്രാ​ന്‍​സി​സ്, തെ​ന്മ​ല ഡിഎ​ഫ്ഓ. ​ഷാ​ന​വാ​സ്, തെ​ന്മ​ല ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ര്‍ സി. ​സെ​ല്‍​വ​രാ​ജ്, ആ​ര്യ​ങ്കാ​വ് റേ​യി​ഞ്ച് ഫോ​റ​സ്റ്റ​ര്‍ എ​സ്. സ​നോ​ജ്, ആ​ദി​വാ​സി മൂ​പ്പ​ന്‍​മാ​രാ​യ പി. ​ത​ങ്ക​പ്പ​ന്‍ കാ​ണി, ബാ​ബു കാ​ണി, ര​ഞ്ജി​ത്, ശ്യാ​മ​ള, വി​ല്ലു​മ​ല വി.​എ​സ്.​എ​സ്. പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ന്‍ കാ​ണി, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ, നേ​ത്ര​രോ​ഗ, ഗൈ​ന​ക്കോ​ള​ജി, ഇഎ​ൻടി, ​ഓ​ര്‍​ത്തോ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രാ​യ നാ​രാ​യ​ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍, രാ​ജ​ന്‍, അ​ഞ്ജ​ന, ലി​ബി​ന്‍, പ്യാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തം​ഗ മെ​ഡി​ക്ക​ല്‍ സം​ഘം ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ ല​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ തു​ട​ര്‍ ചി​കി​ത്സ​ക​ള്‍ വ​നം വ​കു​പ്പി​ന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.