നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​ർ​ത്ത് മോ​ ഷ​ണം
Thursday, May 23, 2024 11:19 PM IST
അ​ഞ്ച​ൽ : വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സിസി​ടി​വി കാ​മ​റ​ക​ൾ ത​ക​ർ​ത്ത് വ്യാ​പ​ക മോ​ഷ​ണം.

ആ​യു​ർ പെ​രു​ങ്ങ​ള്ളൂ​രി​ലെ ആ​റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പെ​രു​ങ്ങ​ള​ളൂ​ർ പാ​ലം ജം​ഗ്ഷ​നി​ലെ ബേ​ക്ക​റി​യു​ടേ​യും സ​മീ​പ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും പൂ​ട്ടു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ്.

ക​ള​പ്പി​ലാ റൈ​സ് മി​ൽ, ജ്യൂ​സ് ആന്‍റ് ഫ്രൂ​ട്സ്, സ​മീ​പ​ത്തെ ത​ട്ടു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ, സി​ഗ​റ​റ്റ്, ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, പ​ണം എ​ന്നി​വ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ഉ​ട​മ​ക​ൾ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മോ​ഷ്ടാ​ക്ക​ളെ​ത്തി​യ വാ​ഹ​നം ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചി​ട്ട ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പോലീ​സി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചു.

ച​ട​യ​മം​ഗ​ലം പോലീ​സെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല്ല​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.