കൈ ​ക​ഴു​കാ​ന്‍ വെ​ള്ളം എ​ടു​ത്ത് ന​ല്‍​കി​യി​ല്ല; മകൻ വയോ ധിക മാ​താ​വി​ന്‍റെ കൈ ​അ​ടി​ച്ചൊ​ ടി​ച്ചു
Sunday, June 23, 2024 10:54 PM IST
ക​ട​യ്ക്ക​ല്‍ : ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കൈ ​ക​ഴു​കു​ന്ന​തി​നാ​യി വെ​ള്ളം കോ​രി ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച വൃ​ദ്ധ മാ​താ​വി​ന്‍റെ കൈ ​മ​ക​ന്‍ അ​ടി​ച്ചൊടി​ച്ചു.

കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ കു​ല്‍​സം ബീ​വി​യു​ടെ ഇ​ട​ത് കൈ​യ്യാ​ണ് മ​ക​ന്‍ നി​സാ​റു​ദീ​ന്‍ വി​റ​ക് ക​മ്പ് കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 16-ന് ആണ് സം​ഭ​വം. വൈ​കു​ന്നേ​രം 4.30-ഓടെ വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ ഭക്ഷണം ചോ​ദി​ച്ചു. ചോ​റി​നൊ​പ്പം ന​ല്‍​കി​യ ഇ​റ​ച്ചി ക​റി​യി​ല്‍ നെ​യ്യ് കൂ​ടി എ​ന്ന് പ​റ​ഞ്ഞു മാ​താ​വി​നെ അ​സ​ഭ്യം പ​റ​ഞ്ഞു.

പി​ന്നീ​ട് ആ​ഹാ​രം ക​ഴി​ച്ച ശേ​ഷം കൈ ​ക​ഴു​കാ​ന്‍ വെ​ള്ളം എ​ടു​ത്ത് ന​ല്‍​കി​യി​ല്ല എ​ന്നാ​രോ​പി​ച്ച നി​സാ​റു​ദീ​ന്‍ മുറിയില്‍ ക​ട്ടി​ലി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കു​ല്‍​സം ബീ​വി​യെ പു​റ​ത്തേ​ക്ക് ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു പോ​യി കൈ ​വി​റ​ക് ക​ഷ്ണം കൊ​ണ്ട് അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

മാ​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ നി​സാ​റു​ദീ​ന്‍ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രാ​ണ് വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​ട​തു കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ല്‍​സം ബീ​വി ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത ക​ട​യ്ക്ക​ല്‍ പോ​ലീ​സ് ജാ​മ്യ​മി​ല്ലാവ​കു​പ്പു​ക​ള്‍ ചു​മ​ത്തി നി​സാ​റു​ദീ​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.